
കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അർജുനും കൂട്ടാളികളും.
പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ച് കോതമംഗലം പോലീസാണ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ആഡംബര വാഹനം ഉള്‍പ്പെടെ മൂന്നുവാഹനങ്ങളിലായാണ് അർജുനും സംഘവും കോതമംഗലത്തിന് സമീപത്തെ റിസോർട്ടിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അർജുൻ ഉള്‍പ്പെടെ പത്തുപേരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി.







