‘അഴിമതിയും ഗൂഢാലോചനയും’;  അടിക്കടി കെജ്രിവാളിന്റെ ഓഫീസ് സന്ദർശിച്ച് വിജയ് നായർ; ഇൻഡോസ്പിരിറ്റ് ഉടമയായ സമീര്‍ മഹേന്ദ്രുവുമായുള്ള വീഡിയോ കോളില്‍   വിജയ് നായര്‍ തന്റെ വിശ്വസ്തനായ ‘കുട്ടി’ എന്നും വെളിപ്പെടുത്തൽ; സൗത്ത് ലോബിയുടെ ദല്ലാളായ വിജയ് നായര്‍ വഴി കൈമാറിയത് 100 കോടിയെന്നും ആരോപണം; ഡൽഹി  മുഖ്യമന്ത്രി അരവിന്ദ്  കെജ്രിവാളിന്റെ അറസ്റ്റിന് പിന്നില്‍…!

‘അഴിമതിയും ഗൂഢാലോചനയും’; അടിക്കടി കെജ്രിവാളിന്റെ ഓഫീസ് സന്ദർശിച്ച് വിജയ് നായർ; ഇൻഡോസ്പിരിറ്റ് ഉടമയായ സമീര്‍ മഹേന്ദ്രുവുമായുള്ള വീഡിയോ കോളില്‍ വിജയ് നായര്‍ തന്റെ വിശ്വസ്തനായ ‘കുട്ടി’ എന്നും വെളിപ്പെടുത്തൽ; സൗത്ത് ലോബിയുടെ ദല്ലാളായ വിജയ് നായര്‍ വഴി കൈമാറിയത് 100 കോടിയെന്നും ആരോപണം; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നില്‍…!

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ഭരണത്തിലിരിക്കെ മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്.

ജയിലിലാണെങ്കിലും കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ഭരിക്കുമെന്നും ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചപ്പോള്‍ അസാധാരണ സാഹചര്യമാണ് ഉരുത്തിരിയുന്നത്. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ തന്നെ എഎപി പ്രതീക്ഷിച്ചിരുന്നു. 9 തവണ ഇഡിയുടെ സമൻസ് ഒഴിവാക്കിയ സാഹചര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും വ്യക്തമായിരുന്നു.

കേസിലെ ഗൂഢാലോചനയില്‍ കെജ്രിവാളും പങ്കാളിയെന്നാണ് ഇഡി നേരത്തെ അറിയിച്ചിരുന്നത്. അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയെന്ന് നല്‍കിയെന്ന് ഇ ഡി ആരോപിച്ചിരുന്നു. പണം നല്‍കിയത് ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പിലാക്കലിലും ആനുകൂല്യം ലഭിക്കാനെന്നും ഇ ഡി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു. ‘അഴിമതിയും ഗൂഢാലോചനയും’ വഴി മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലിയുടെ രൂപത്തില്‍ അനധികൃത ഫണ്ടുകള്‍ എഎപിക്ക് വേണ്ടി കവിത സ്വരൂപിച്ചുവെന്നുമാണ് ഇ ഡിയുടെ ആരോപണം.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ എന്നിവരടക്കം 15 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. കേസില്‍ ഒരു പ്രോസിക്യൂഷൻ പരാതിയും അഞ്ച് അനുബന്ധ പരാതികളും ഇഡി ഫയല്‍ ചെയ്തിട്ടുണ്ട്.

കേസിന്റെ ഭാഗമായി ഇതുവരെ 128.79 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച്‌ 15 വെള്ളിയാഴ്ചയായിരുന്നു ബിആർഎസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ഇഡി നല്‍കിയ സമൻസുകള്‍ കവിത അവഗണിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. കവിതയുടെ അഞ്ച് ഫോണുകളും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായർ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ കൈക്കൂലി ഇനത്തില്‍ നല്‍കിയത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിച്ചിരുന്നു.

മദ്യനയം തങ്ങള്‍ക്ക് അനുകൂലമാകുന്നതിന് പകരമായി സൗത്ത് ലോബി 100 കോടി എഎപിക്ക് കോഴ നല്‍കി എന്നാണ് ഇഡി ആരോപണം. ചില പ്രതികളുടെയും സാക്ഷികളുടെയും മൊഴികളില്‍ കെജ്രിവാളിന്റെ പേരുവന്നിരുന്നു, റിമാൻഡ് നോട്ടിലും, കുറ്റപത്രങ്ങളിലും ഇത് ഇഡി പരാമർശിച്ചിരുന്നു.

കേസിലെ പ്രതികളില്‍ ഒരാളായ വിജയ് നായർ അടിക്കടി കെജ്രിവാളിന്റെ ഓഫീസ് സന്ദർശിക്കുകയും വളരെയധികം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. കെജ്രിവാളുമായി ചർച്ച ചെയ്ത മദ്യനയം സൗത്ത് ലോബിയുമായി വിജയ്‌നായർ പങ്കുവച്ചു. ഇൻഡോസ്പിരിറ്റ് ഉടമയായ സമീർ മഹേന്ദ്രുവിന് കെജിവാളുമായി കൂടിക്കാഴ്ച നടത്താൻ കളമൊരുക്കിയത് വിജയ് നായരായിരുന്നു. കൂടിക്കാഴ്ച നടക്കാതെ വന്നപ്പോള്‍ കെജ്രിവാളുമായി സമീറിന് വീഡിയോ കോളിന് സൗകര്യമൊരുക്കി. അന്ന് താൻ വിശ്വസിക്കുന്ന കുട്ടിയാണ് നായകെന്ന് കെജ്രിവാള്‍ പറഞ്ഞതായി സമീറിന്റെ മൊഴിയുണ്ട്.

കേസിലെ ഒന്നാം പ്രതിയും ഇപ്പോള്‍ സാക്ഷിയുമായ രാഘവ് മഗുണ്ടയുടെ മൊഴിപ്രകാരം, വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി എംപിയായ തന്റെ പിതാവ് മദ്യനയത്തെ കുറിച്ച്‌ കൂടുതല്‍ അറിയാൻ കെജ്രിവാളിനെ കണ്ടിരുന്നു. മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയ്ൻ എന്നിവർ ജയിലിലായതിനു പിന്നാലെ ഇങ്ങനെയൊരു നീക്കം എഎപി നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ജയിലിലായാലും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ജയിലിലിരുന്ന് ജോലികള്‍ ചെയ്യണമെന്നുയിരുന്നു പാർട്ടി തീരുമാനം.