play-sharp-fill
ബസുടമകളുടെ സമ്മര്‍ദത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല; ബസുകളില്‍ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ഏര്‍പ്പെടുത്തിയതും ക്യാമറ ഘടിപ്പിക്കുന്നതും നിര്‍ബന്ധമാണെന്ന് മന്ത്രി ആന്റണി രാജു

ബസുടമകളുടെ സമ്മര്‍ദത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല; ബസുകളില്‍ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ഏര്‍പ്പെടുത്തിയതും ക്യാമറ ഘടിപ്പിക്കുന്നതും നിര്‍ബന്ധമാണെന്ന് മന്ത്രി ആന്റണി രാജു

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഈ മാസം 31ന് സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ബസുകളില്‍ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ഏര്‍പ്പെടുത്തിയതും ക്യാമറ ഘടിപ്പിക്കുന്നതും നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം എ.ഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തില്‍ തന്നെ ബസുടമകള്‍ക്ക് നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു. 1994 മുതല്‍ നിലവിലുള്ള നിയമമമാണിത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച്‌ അതിന് രണ്ട് മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബസുകളില്‍ ക്യാമറ വേണമെന്നത് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ട കാര്യമാണ്. ആദ്യം രണ്ട് മാസം സമയം തേടിയപ്പോള്‍ അത് നല്‍കി. വീണ്ടും 7-8 മാസം അധിക സമയം നല്‍കി. ഇപ്പോള്‍ അവിചാരിതമായി അവര്‍ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറ വെക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ബസ് ജീവനക്കാരെ കള്ളക്കേസില്‍ പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്.

 

സ്വിഫ്റ്റ് ബസുകളില്‍ ക്യാമറ ദൃശ്യങ്ങള്‍ വഴി അപകടങ്ങളില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞു എന്നും -മന്ത്രി പറഞ്ഞു. നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് വരുന്ന ബസുകളില്‍ ക്യാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സര്‍ക്കാര്‍ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം ഇന്നലെ ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബസ് യാത്രക്കൂലിയും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കുന്നത് അനന്തമായി നീട്ടുന്നതിലും സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസ്സുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്നതിലും പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ ഒക്ടോബര്‍ 31ന് സൂചന പണിമുടക്ക് നടത്തുമെന്നാണ് ബസ്സുടമ സംയുക്ത സമിതി അറിയിച്ചത്.

 

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കും. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഓര്‍ഡനറി ആക്കി മാറ്റിയതിലും 140 കി.മീറ്ററിലധികം സര്‍വിസുള്ള സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും സംഘടന പ്രതിഷേധമറിയിച്ചിരുന്നു.