Spread the love

മറിയപ്പള്ളി ആദർശ് നഗർ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ 15ആം വാർഷിക പൊതുയോഗം 2026 ജൂൺ 14ആം തീയതി ഞായറാഴ്ച നടക്കും. 14ആം തീയതി വൈകുന്നേരം 3 മണിക്ക് മറിയപ്പള്ളി എൻഎസ്എസ് കരയോഗ മന്ദിര ഹാളിൽ വച്ചാണ് പരിപാടി നടക്കുക. പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത് ഏറ്റുമാനൂർ എംഎൽഎയും അസോസിയേഷൻ അംഗവും കൂടിയായ നാട്ടകം സുരേഷ് ആണ്.

video
play-sharp-fill

കൂടാതെ പരിപാടിയിൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ മൃദംഗവാദ്യത്തിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അസോസിയേഷൻ അംഗവും മൃദംഗ വിദ്വാനുമായ കേരളവർമ്മയെ എംഎൽഎ ആദരിക്കുന്നതാണ്. അസോസിയേഷൻ അംഗങ്ങളായ കെ ശങ്കരൻ, എസ്‌ഡി രാജേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. കൂടാതെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികളും ഉണ്ടായിരിക്കും.