
കോട്ടയം: ജില്ലയിൽ നാളെ (14/06/2026) പള്ളിക്കത്തോട്, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മന്ദിരം BSS, അരവിന്ദ, BSNL, പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ മരിയസദനം, ഇളംതോട്ടം, ഞൊണ്ടി മാക്കൽ, ഫയർ സ്റ്റേഷൻ, AO ജോസഫ് റോഡ്, കാർമ്മൽ ഹോസ്പിറ്റൽ, ഗവ.സ്കൂൾ, ടൗൺ ഹാൾ, കുരിശുപള്ളി, സിവിൽ സ്റ്റേഷൻ, KSEB, മാർക്കറ്റ്, മുണ്ടുപാലം, വലവൂർ റോഡ്, ബോയ്സ് ടൗൺ, അല്ലപ്പാറ, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, ശാസ്ത്രി റോഡ്, ഡിസി ബുക്ക്സ്, ചെല്ലിയൊഴുക്കം, എസ്എച്ച് മെഡിക്കൽ സെന്റർ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 മണി വരെ വൈദ്യുതി മുടങ്ങും.







