മാനന്തവാടിയിൽ വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് പോന്നിരുന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു ; ടെറസില്‍ നട്ടുപിടിപ്പിച്ച് ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു സ്വന്തം ലേഖകൻ മാനന്തവാടി: വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് പോന്നിരുന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റഹൂഫിന്‍റെ വീട് പരിശോധിച്ച എക്സൈസ് സംഘം വീടിന്‍റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത റഹൂഫിനെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ. ജോസ് എന്നിവരും പങ്കെടുത്തു. 2022-ല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനെ തുടര്‍ന്ന് മൂന്ന് കേസുകളാണ് എക്‌സൈസും പോലീസും എടുത്തത്. മിക്ക കേസുകളുംആരെങ്കിലും രഹസ്യവിവരം നല്‍കുന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രം പിടിക്കെപ്പെടുന്നവയാണെന്നതാണ് ശ്രദ്ധേയം. കഞ്ചാവ് വില്‍പ്പന മുന്‍പുള്ളതിനേക്കാളും വര്‍ധിച്ചതോടെ ശക്തമായ പരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്.
സ്വന്തം ലേഖകൻ
മാനന്തവാടി: വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് പോന്നിരുന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റഹൂഫിന്‍റെ വീട് പരിശോധിച്ച എക്സൈസ് സംഘം വീടിന്‍റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത റഹൂഫിനെ റിമാന്‍ഡ് ചെയ്തു.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ. ജോസ് എന്നിവരും പങ്കെടുത്തു.
2022-ല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനെ തുടര്‍ന്ന് മൂന്ന് കേസുകളാണ് എക്‌സൈസും പോലീസും എടുത്തത്. മിക്ക കേസുകളുംആരെങ്കിലും രഹസ്യവിവരം നല്‍കുന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രം പിടിക്കെപ്പെടുന്നവയാണെന്നതാണ് ശ്രദ്ധേയം. കഞ്ചാവ് വില്‍പ്പന മുന്‍പുള്ളതിനേക്കാളും വര്‍ധിച്ചതോടെ ശക്തമായ പരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്.