Spread the love

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടിയില്‍ നിന്നും മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും പിന്മാറി.

video
play-sharp-fill

ഇരുമന്ത്രിമാരും അവസാന നിമിഷം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി തന്നെ പൂര്‍ണ്ണമായി ഒഴിവാക്കുകയായിരുന്നു. വിപുലമായ കെ.പി.സി.സി യോഗം തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ നിശ്ചിത സമയത്ത് ആലപ്പുഴയിലെ പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് മന്ത്രിമാര്‍ സംഘാടകരെ ഔദ്യോഗികമായി അറിയിച്ചത്.

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരെ ആദരിക്കുന്ന ചടങ്ങുമായിരുന്നു ഇത്. ആലപ്പുഴ പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് നാല് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാനായി മന്ത്രിമാര്‍ വൈകിട്ട് നാല് മണിയുടെ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നതായാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കെ.പി.സി.സി യോഗം നീണ്ടുപോയത് കാരണം യാത്ര ഒഴിവാക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എം.എല്‍.എമാരായ ജി. സുധാകരന്‍, പി. പ്രസാദ്, സജി ചെറിയാന്‍, എം.എസ്. അരുണ്‍ കുമാര്‍, എ.ഡി. തോമസ്, റെജി തോമസ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതില്‍ മന്ത്രി സജി ചെറിയാന്‍ തനിക്ക് എത്താന്‍ കഴിയില്ലെന്ന കാര്യം നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നു.

ഒഴിവാക്കിയ പരിപാടിയുടെ പുതുക്കിയ തീയതി സംഘാടകര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന വേദിയില്‍ മന്ത്രിമാര്‍ ഒരുമിച്ച്‌ പങ്കെടുക്കാനുള്ള തീരുമാനം നേരത്തെ തന്നെ രാഷ്ട്രീയ വൃത്തങ്ങളിലും മുന്നണിക്കുള്ളിലും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതും, ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരേ വേദി പങ്കിട്ടതും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണിത്.

മന്ത്രിയായതിന് പിന്നാലെ ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ കണ്ട് അനുഗ്രഹം തേടിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്നും സ്വന്തം മുന്നണിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.