play-sharp-fill
ബ്രിട്ടനിൽ വൈക്കം സ്വദേശിയായ നഴ്‌സിനേയും മക്കളേയും ​ഗൃഹനാഥൻ കൊലപ്പെടുത്തിയ സംഭവം; അഞ്ജുവിനെ കൊലപ്പെടുത്തിയത്  ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ബ്രിട്ടനിൽ വൈക്കം സ്വദേശിയായ നഴ്‌സിനേയും മക്കളേയും ​ഗൃഹനാഥൻ കൊലപ്പെടുത്തിയ സംഭവം; അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ലണ്ടന്‍: ബ്രിട്ടനിലെ മലയാളി നഴ്‌സായ അഞ്ജുവിനെ ഭരാ‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അഞ്ജുവിനും മക്കള്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസും വീട്ടില്‍ വെച്ച് ചികിത്സ ലഭ്യമാക്കി. അഞ്ജു ആശുപത്രിയിലേക്ക് പോകും വഴിയും കുട്ടികള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു മരിച്ചു.

കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു അഞ്ജു. നാലും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരുമെന്ന് യുകെ പൊലീസ് കുടുംബത്തെ അറിയിച്ചു.

വൈക്കം മറവന്തുരുത്ത് കുലശേഖരമംഗംലം സ്വദേശിയായ അഞ്ജു ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്.
ജോലിയില്ലാത്തതിന്റെ വിഷമത്തിലായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് സാജു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണം അയച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയ വിവാഹമായിരുന്നു അഞ്ജുവിന്റേയും സാജുവിന്റേയും.