Spread the love

 

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയും മുൻമന്ത്രിയുമായ അനിത രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

video
play-sharp-fill

മദ്രാസ് ഹൈക്കോടതി അനിത രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. കേസുമായി ബന്ധപ്പെട്ട തുടർനിയമനടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

അനിത രാധാകൃഷ്ണൻ നേരത്തെ സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്നു. വിവാദ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group