ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു: സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി പോലീസ്; തലക്കും പുറത്തും കുത്തേറ്റ യുവതി ഗരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ
കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കന്യാകുമാരി സ്വദേശി കുത്തി പരിക്കേൽപ്പിച്ചു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവാണ് ആക്രമണത്തിനിരയായത്. യുവതിയുടെ തലക്കും പുറത്തുമാണ് ഗുരുതരമായി കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇന്ന് ഉച്ചക്ക് രണ്ടോടെ കണ്ണൂര്‍ ചെറുപുഴയില്‍ ആണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണം ഉണ്ടായ ഉടനെ യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഇതോടെ പ്രതി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ചെറുപുഴ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ഇയാള്‍ പത്തുവര്‍ഷത്തോളമായി കണ്ണൂരിലാണ് താമസം. ഇടക്ക് കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിക്കും പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമം വഴിയ യുവതിയെ പരിചയമുണ്ടെന്നാണ് പ്രതി പറയുന്നത്. എന്നാല്‍, ഇയാളെ അറിയില്ലെന്നാണ് യുവതിയുടെ മൊഴി.