play-sharp-fill
മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം; മെഡിക്കൽ കോളജിൽ ചികിത്സയിൽ

മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം; മെഡിക്കൽ കോളജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ കുട്ടിയാണ് രോ​ഗബാധിതനായത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി.

കഴിഞ്ഞ ദിവസം കുട്ടി തോട്ടിൽ കുളിച്ചിരുന്നു. തുടർന്ന് ആരോ​ഗ്യം മോശമായതോടെ കുട്ടിയെ വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിൽസയ്ക്കായാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group