Spread the love

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സെപ്റ്റംബറിൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടൻ അമിത് ചക്കാലയ്ക്കലിന്റെ കൈൽ നിന്നും പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ എസ്.യു.വി വിട്ടുനൽകി.

video
play-sharp-fill

ഭൂട്ടാൻ വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പരിശോധനയിലാണ് നടൻ്റെ വണ്ടി പിടിച്ചെടുത്തത്.

അഞ്ച് വർഷം മുൻപ് എടുത്ത 99 മോഡൽ ലാൻഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷനാക്കിയാണ് വാങ്ങിയത്. അമിതിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടേതാണ് വിട്ടുനൽകാൻ ഉള്ള നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ ദുൽക്കർ സൽമാൻ്റെ വാഹനങ്ങൾ വിട്ടുകിട്ടിയതിനു പിന്നാലെ അമിത് ചക്കാലക്കൽ സമാന അപേക്ഷ സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഭൂട്ടാനിൽനിന്ന് എത്തിയ വാഹനമാണോയെന്ന് അറിയുന്നതിനായി ഇതിന് മുമ്പും കസ്റ്റംസ് തന്റെ കൈവശമുള്ള വാഹനങ്ങൾ പരിശോധിച്ചിരുന്നുവെന്നും ഭൂട്ടാനിൽ നിന്നുള്ള വാഹനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അമിത് പറഞ്ഞു.

അമിതിന്റെ ഗ്യാരേജിൽനിന്ന് മറ്റു ചില വാഹനങ്ങൾ കൂടെ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടരുകയാണ്. വാഹനങ്ങൾ പണിയുന്ന വർക്ക്‌ഷോപ്പിൽ തൻറെ കെയർ ഓഫിൽ പണിയെടുപ്പിക്കുന്നതിനായി വന്നതാണ് ഈ വാഹനങ്ങൾ എന്നാണ് അമിത് പറയുന്നത്. വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളിൽ നിന്ന് എടുത്തവയാണെന്നും ഇതിന്റെയെല്ലാം ഇൻവോയിസുകൾ കസ്റ്റംസിന് കൈമാറിഎന്നും വ്യക്തമാക്കി.

ബോണ്ടിന്റേയും ബാങ്ക് ഗ്യാരണ്ടിയുടേയും അടിസ്ഥാനത്തിലാണ് വാഹനം തിരികെനൽകിയത്. ഏത് സമയം ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കണം എന്നതുൾപ്പടെയുള്ള വ്യവസ്ഥകളും ഉണ്ട്.