Spread the love

കോട്ടയം : ബാങ്കിൽ 2.86ലക്ഷം രൂപ അടയ്ക്കാൻ കഴിയാതെ വന്നതോടെ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന കുടുംബത്തിന് കൈത്താങ്ങായി അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ.

video
play-sharp-fill

ഭർത്താവ് ഉപേക്ഷിച്ചു പോയ യുവതിയും ഇവരുടെ 7വയസുകാരിയായ മകളും കാൻസർ ബാധിതയായ അമ്മയുമാണ് വീട് ജെപ്തി ചെയ്തതോടെ പെരുവഴിയിലായത്.

പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും ഇവരെ സഹായിക്കാൻ തയ്യാറായില്ല, ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ടത്തോടെ ജീവിതം അവസാനിപ്പിക്കാൻ വരെ ആലോചിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ എവിടെയോ ടോണി വർക്കിച്ചന്റെ ഫ്ലെക്സ് ബോർഡ്‌ കാണുകയും അതിൽ കണ്ട നമ്പറിൽ ടോണി അച്ചായനെ വിളിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയായിരുന്നു.

ഇതോടെ അച്ചായൻ ഇടപെട്ട് ബാങ്കിലെ മൊത്തം ബാധ്യതയും തീർത്ത് ഈ കുടുംബത്തിനെ ദുരിതക്കയത്തിൽ നിന്ന് കരകയറ്റുകയായിരുന്നു.

“ഒരു പെൺകുഞ്ഞിന് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാൻ ഒരിക്കലും നമ്മൾ അനുവദിക്കരുത്… ഒരു പക്ഷെ അവർ പോലും കരുതിക്കാണില്ല ബാങ്കിലെ മൊത്തം ബാധ്യതയും ഞാൻ തീർത്തു കൊടുക്കുമെന്ന് അച്ചായൻ പറഞ്ഞു.”

വീട് നഷ്ടപ്പെട്ടതോടെ ചേർത്തല ഗവൺമെന്റ് ആശുപത്രി പരിസരത്ത് മറ്റു സന്നദ്ധ സംഘടനകൾ നൽകുന്ന ആഹാരവും കഴിച്ചാണ് ഈ കുടുംബം ഇത്രയും നാൾ പിടിച്ചു നിന്നത്, ഇപ്പോൾ ഇവരുടെ എല്ലാ ബാധ്യതകളും തീർത്തു നൽകി, സന്തോഷപൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്അച്ചായൻ.