Spread the love

വാഷിംഗ്ടണ്‍: കുട്ടികളുടെ സംരക്ഷണത്തിനായി നല്‍കേണ്ട തുക കുടിശ്ശിക വരുത്തിയ ആയിരക്കണക്കിന് മാതാപിതാക്കളുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു.

video
play-sharp-fill

വെള്ളിയാഴ്ച മുതല്‍ ഈ നടപടി ആരംഭിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം ഡോളറോ അതിലധികമോ കുടിശ്ശികയുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ കണക്കുകള്‍ പ്രകാരം ഏകദേശം 2,700 പാസ്പോര്‍ട്ട് ഉടമകളെ ഈ തീരുമാനം ഉടനടി ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1996-ലെ നിയമപ്രകാരം 2,500 ഡോളറിലധികം കുടിശ്ശികയുള്ള എല്ലാവര്‍ക്കും പാസ്പോര്‍ട്ട് നിഷേധിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇനി മുതല്‍ ഈ തുകയ്ക്ക് മുകളില്‍ കുടിശ്ശികയുള്ള എല്ലാവരുടെയും പാസ്പോര്‍ട്ട് റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതുവരെ പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ മാത്രമായിരുന്നു കുടിശ്ശികയുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ നയം അനുസരിച്ച്‌ കുടിശ്ശികയുണ്ടെന്ന് കണ്ടാല്‍ നിലവിലുള്ള പാസ്പോര്‍ട്ട് നേരിട്ട് റദ്ദാക്കും.

പാസ്പോര്‍ട്ട് റദ്ദാക്കപ്പെടുന്നവര്‍ക്ക് വിദേശയാത്രകള്‍ നടത്താന്‍ കഴിയില്ല. വിദേശത്തുള്ള സമയത്താണ് പാസ്പോര്‍ട്ട് റദ്ദാക്കപ്പെടുന്നതെങ്കില്‍, തിരികെ അമേരിക്കയിലേക്ക് വരാന്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിച്ച്‌ അടിയന്തര യാത്രാ രേഖ കൈപ്പറ്റേണ്ടി വരും.

കുടിശ്ശിക പൂര്‍ണ്ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ ഇവര്‍ക്ക് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധിക്കൂ.

‘കുട്ടികള്‍ക്ക് നല്‍കാനുള്ള തുക നല്‍കാതെ നിയമം ലംഘിക്കുന്നവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണിത്. കടം തീര്‍ത്താല്‍ ഇവര്‍ക്ക് പാസ്പോര്‍ട്ട് എന്ന ആനുകൂല്യം വീണ്ടും ആസ്വദിക്കാം.’സിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മോറ നംദാര്‍ പറഞ്ഞു.

ഈ നീക്കം പ്രഖ്യാപിച്ചതിന് പിന്നാലെ നൂറുകണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ കുടിശ്ശിക തുക അടച്ചുതീര്‍ത്തതായും അധികൃതര്‍ വ്യക്തമാക്കി. 1998 മുതല്‍ ഇതുവരെ ഇത്തരത്തിലുള്ള കര്‍ശന നടപടികളിലൂടെ ഏകദേശം 657 മില്യണ്‍ ഡോളര്‍ കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്.