Spread the love

പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ടിസി വാങ്ങുമ്പോള്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ടിസി വാങ്ങി സ്‌കൂള്‍ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയിൽ ആരോപിക്കുന്നു.

video
play-sharp-fill

അതേസമയം സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. തേജസ്സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ്.