Spread the love

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തര്‍ക്കങ്ങള്‍ വിജയത്തിന്റെ ശോഭ കെടുത്തുമെന്നാണ് മുസ്ലീലിഗിന്റെ വിലയിരുത്തല്‍. എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് ലീഗ് നിലപാട്. വിഡി സതീശന് തന്നെയാണ് ലീഗിന്റെ പിന്തുണ. മാത്യു കുഴല്‍നാടന്റെ പ്രസ്താവനയിലും ലീഗിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് ഇന്നലെ നിലപാട് അറിയിച്ചിരുന്നു. ഘടകകക്ഷികളുടെ നിലപാട് ചര്‍ച്ച ചെയ്ത ശേഷം ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കുമെന്നും മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ തുറന്നു പറയാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

video
play-sharp-fill

അതേസമയം, മുസ്ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. മത്സ്യതൊഴിലാളി ഫെഡറേഷന്‍-എസ്ടിയൂ ആണ് ആവശ്യമുന്നയിച്ചത്. പാണക്കാട് സാദിക്കലി തങ്ങളെ കണ്ടാണ് ആവശ്യമറിയിച്ചത്. മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇത് പരിഹരിക്കാന്‍ ലീഗ് വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആവശ്യം.