
കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് പ്രതിഷേധിച്ചത്.
ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ലൈറ്ററുമായി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കയറിനിന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും, അതിനാണ് താൻ വോട്ട് ചെയ്തതെന്നും ഫ്രാൻസിസ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയശേഷം ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിപദവിക്കായുള്ള കോണ്‍ഗ്രസിലെ തർക്കം തെരുവില്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ വിഭാഗം നേതാക്കളുടെ അണികള്‍ പ്രകടനങ്ങള്‍ നടത്തുകയും ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിക്കുകയും ചെയ്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







