Spread the love

കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്ന് തരൂർ പറയുന്നു. നിരീക്ഷകർ മല്ലികാർജുൻ ഖർ​ഗെയെ അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് ശശി തരൂർ ഖർ​ഗെയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് അതിന്റെ ചിത്രങ്ങളും ആശയവിനിമയം നടത്തിയതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ സാഹചര്യം ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കുന്നു. ശശി തരൂർ ആരെ പിന്തുണയ്ക്കും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതോ നിഷ്പക്ഷമായ നിലപാടായിരിക്കുമോ അറിയിച്ചത് എന്നതിൽ വ്യക്തതയില്ല. ആരെ പിന്തുണച്ചു എന്ന കാര്യം തരൂർ വ്യക്തമാക്കിയിട്ടില്ല.

video
play-sharp-fill