play-sharp-fill
അങ്ങു ദൂരെയുള്ള അംബാനി കാണില്ല: വീടിനു മുന്നിലുള്ള കുഞ്ഞപ്പനേ കാണൂ..! കുഞ്ഞപ്പനെ തള്ളി അംബാനിയെ പുൽകിയവർക്ക് ഇന്ന് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ളത് ഈ പാവപ്പെട്ടവർ മാത്രം; ബർഗറും, പിസയും ബാർബി ക്യുവും കഴിച്ചവർക്ക് ചക്കയും കപ്പയും കാന്താരിയും ഭക്ഷണം

അങ്ങു ദൂരെയുള്ള അംബാനി കാണില്ല: വീടിനു മുന്നിലുള്ള കുഞ്ഞപ്പനേ കാണൂ..! കുഞ്ഞപ്പനെ തള്ളി അംബാനിയെ പുൽകിയവർക്ക് ഇന്ന് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ളത് ഈ പാവപ്പെട്ടവർ മാത്രം; ബർഗറും, പിസയും ബാർബി ക്യുവും കഴിച്ചവർക്ക് ചക്കയും കപ്പയും കാന്താരിയും ഭക്ഷണം

ഏ കെ ശ്രീകുമാർ

കോട്ടയം: വീടിനു മുന്നിലെ കുഞ്ഞപ്പന്റെ കടയുടെ മുന്നിലൂടെ കാറോടിച്ചു പോയി, അംബാനിയുടെ റിയലൻസ് ഫ്രഷിന്റെ എസ്‌കലേറ്റർ കയറി സാധനം വാങ്ങി മടങ്ങിയിരുന്ന നാട്ടുകാർക്ക് ഇന്ന് ആശ്രയം ആർക്കും വേണ്ടാതെ കിടന്നിരുന്ന കുഞ്ഞപ്പൻമാർ. വീട്ടിലെ കപ്പയെയും കഞ്ഞിയെയും ചക്കയെയും പുച്ഛിച്ച് എന്നും ബർഗറും സാൻഡ് വിച്ചും ഹോട്ട് ഡോഗും ബാർബിക്യുവും കഴിച്ചിരുന്നവർക്ക് ഇന്ന് ആശ്വാസം കഞ്ഞിയും ചമ്മന്തിയും മാത്രം. കൊറോണയുടെ ലോക്ക് ഡൗൺ കാലമായ 21 ദിവസം, അരഷ്ടിച്ചു പിടിച്ചു കഴിയുന്ന മലയാളിയ്ക്കു ആശ്രയം വീടിനു മുന്നിലെ നാട്ടിൻപുറത്തെ കടകൾ മാത്രം.


കൊറോണക്കാലത്തിനു മുൻപ് വീടിനു മുന്നിലെ മൊബൈൽ കടകളെ പുച്ഛമായിരുന്നു മലയാളിക്ക്. മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങുക, റീച്ചാർജും, ഫോണിന്റെ ആക്‌സസറീസും എല്ലാം ഓൺലൈൻ വഴി വീട്ടുമുറ്റത്ത് എത്തിക്കുക. ഇതൊക്കെയായിരുന്നു മലയാളിയുടെ പ്രധാന വിനോദം. നാട്ടിൻ പുറത്തെ മൊബൈൽ ഫോൺ ഷോപ്പുകാരൻ ജീവിക്കാൻ വേണ്ടി ചെയ്തിരുന്ന കച്ചവടത്തെ അഞ്ചു രൂപ ലാഭത്തിനു വേണ്ടി ഒറ്റിക്കൊടുക്കുകയായിരുന്നു മലയാളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കൊറോണക്കാലം എത്തിയതോടെ ഫ്‌ളിപ്പ്കാർട്ടും ആമസോണും അടക്കമുള്ള ഓൺലൈൻ കമ്പനികൾ സേവനം പൂർണമായും അവസാനിപ്പിച്ചു. ഏതു തരം സേവനത്തിനും ഇനി നാട്ടിൻപുറത്തെ ചെറുകിട മൊബൈൽ കടകൾ മാത്രമാണ് ആശ്രയം. അന്നും ഇന്നും എന്നും അയൽക്കാരൻ മാത്രമേ നമുക്കൊപ്പം കാണൂ എന്നു വ്യക്തമാക്കുന്നതാണ് കൊറോണക്കാലം.

ബിഗ് ബസാറും, ലുലുമാളും, റിലയൻസിന്റെ ഫ്രഷുമായിരുന്നു ആഡംബരത്തിന്റെ ഷോപ്പിംങ് അനുഭവം മലയാളിക്ക് സമ്മാനിച്ചിരുന്നത്. കോടികൾ മുടക്കി, എസിയും എസ്‌ക്കലേറ്ററുമായിരുന്നു ഇവിടങ്ങളിലേയ്ക്ക് ഓരോ അംഡംബരപ്രേമിയെയും വിളിച്ചിരുന്നത്. കർഷകരുടെ കയ്യിൽ നിന്നും തുച്ഛമായ വിലയ്ക്കു വാങ്ങിയിരുന്ന സാധനങ്ങൾ കൊള്ളലാഭം എടുത്തു വിൽക്കുന്ന വമ്പൻമുതലാളിമാരായിരുന്നു കൊറോണക്കാലത്ത് കൊള്ളയുടെ പ്രതിരൂപമായി നിന്നിരുന്നത്.

എന്നാൽ, അഡംബത്തെ പ്രണയിച്ച മലയാളിയെപ്പറ്റിച്ച് ആളുകളില്ലാതെ വന്നതോടെ ഈ മാളുകളും ഷോപ്പുകളും എല്ലാം അടച്ചു പൂട്ടി. ഇതോടെയാണ് ആഡംബരപ്രേമികൾക്കു വീടിനു മുന്നിലെ ചെറിയ കടകളെ ആശ്രയിക്കേണ്ടി വന്നത്. കൊള്ളലാഭം നോക്കാതെ ഇപ്പോഴും കടതുറന്നിരുപ്പുണ്ടായിരുന്നു അയൽവക്കത്തെ ചേട്ടന്മാർ.

ഇവരെല്ലാം കടതുറന്നിരുന്നപ്പോഴാണ് ബിഗ് ബസാർ അടക്കമുള്ള വമ്പൻ ഷോപ്പിംങ് ഓഫറുകൾ തേടി ആളുകൾ പാഞ്ഞത്. കൊറോണക്കാലത്ത് ഇനി നന്ദി പറയേണ്ടത് കൊള്ളവിലയില്ലാതെ, കടയടച്ചിടാതെ നമുക്ക് ഓരോരുത്തർക്കും ഭക്ഷണം തരുന്നു ഈ നാട്ടുകാർക്കാണ്..നന്ദിയില്ലാത്ത മലയാളി പക്ഷേ, കൊറോണക്കാലം കഴിയുന്നതോടെ വീണ്ടും ആഡംബരത്തിന്റെ ആഘോഷത്തിലേയ്ക്കു മടങ്ങും. അന്നും ഈ നാട്ടിൻപുറത്തെ കടക്കാർ അന്നന്നത്തെ അത്താഴം കണ്ടെത്താൻ കടയുമായി ഇവിടെ തന്നെ കാണും. പ്രളയം വന്നിട്ടു പഠിക്കാത്ത ഇ നാട്ടുകാർ ഇനി കൊറോണയ്ക്കു പാഠം പടിക്കുമോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ആമസോണും അംബാനിയും ഒന്നും ഇനിയും വീട്ടുമുറ്റത്ത് എത്തില്ലെന്നും, കൈ പിടിച്ചു സഹായിക്കില്ലെന്നും നമ്മൾ എന്നു മനസിലാക്കും..!