
കണ്ണൂര്‍: പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.
രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്.
ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി. ഉടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.







