Spread the love

കോട്ടയം: പാചക വാതക വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കിയ ആഘാതം വിട്ടുമാറിയിട്ടില്ല. പിന്നാലെ ഇറച്ചിയ്ക്കും മത്സ്യത്തിനുമെല്ലാം വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടൽമേഖല. വിലക്കയറ്രം വിഭവങ്ങളിലും പ്രതിഫലിക്കുമെന്ന് ഉറപ്പായതോടെ അന്നത്തിന് ഹോട്ടലുകളെ ആശ്രയ്ക്കുന്ന സാധാരണക്കാരനും വെട്ടിലായി.

video
play-sharp-fill

മത്തി മുതൽ വിള വരെയുള്ള മുഴുവൻ മത്സ്യങ്ങൾക്കും വില വർദ്ധിച്ചു. പന്നി ഒഴികെ എല്ലാ ഇറച്ചി ഇനങ്ങൾക്കും വില പിടിവിട്ട നിലയിലാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.കോഴി ഇറച്ചി വിലയിലുണ്ടായ വൻവർദ്ധനവാണ് വലിയ ആഘാതമായത്.

പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഒരു മാസം മുമ്പ് ഹോട്ടലുകൾ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. ഇറച്ചി,മീൻ വില കുതിക്കുന്ന സാഹചര്യത്തിൽ നിരക്ക് വീണ്ടും വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലവർദ്ധനവ് ഒഴിവാക്കാൻ ശ്രമിച്ചാൽ തന്നെ എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നും ഹോട്ടൽ ഉടമകൾ ചോദിക്കുന്നു.ചെറുമീനുകളുടെ വില പോലും പിടിവിട്ടുപോയി. കൂടിയ വില നൽകിയാലും ആവശ്യത്തിന് വലിയ മീനുകൾ കിട്ടാനില്ല.

മൂന്നാഴ്ച മുമ്പ് 130 രൂപയുണ്ടായിരുന്ന കോഴി വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ഏതാനും ദിവസങ്ങളായി 170 , 180 രൂപയാണ് ഇറച്ചിക്കോഴി വില.ചെറുമീനുകൾക്ക് പോലും ശരാശരി 200 രൂപയാണ് വില. വലിയമീനുകളുടെ വില 500 രൂപ പിന്നിട്ടു. മത്തിക്ക് പോലും വില 250 പിന്നിട്ടു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാടുകളുടെ വരവ് കുറഞ്ഞതാണ് പോത്തിറച്ചിയുടെ വില വർദ്ധിക്കാൻ പ്രധാന കാരണം. ഒരു കിലോ പോത്തിറച്ചിയ്ക്ക് 500 രൂപയായി. 450 രൂപ നിരക്കിൽ പോത്തിറച്ചി എന്ന പേരിൽ വിൽക്കുന്നത് കാള ഇറച്ചിയാണ്.മട്ടന് 1000- 1100 രൂപയാണ് ഈടാക്കുന്നത്.