പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നു, എന്ത് ചെയ്യണമെന്നറിയില്ല. അന്ന് വിവാഹിതരല്ല. ഒരുപാട് തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു ; വിവാഹത്തിന് മുൻപേ ഗര്‍ഭിണിയായിരുന്നെന്ന് അമല പോള്‍
സ്വന്തം ലേഖകൻ
മലയാളി താരം അമല പോള്‍ ഇപ്പോള്‍ തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ട നടിയാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് അമല. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജില്‍ കിടിലൻ മേക്കോവർ ചിത്രങ്ങളും വെക്കേഷൻ യാത്രകളുടെ ഭാഗമായി പകർത്തിയ ചിത്രങ്ങളുമെല്ലാം താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ആലുവ സ്വദേശിനിയായ അമല കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ജഗത് ദേശായി എന്ന യുവാവുമായിട്ടാണ് അമല വിവാഹിതയായത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം താൻ ഗർഭിണിയാണെന്നുള്ള സന്തോഷവും അമല ആരാധകരുമായി പങ്കുവെച്ചിട്ടുണ്ടായിരുന്നു. അമലയുടെ ആദ്യ ഭർത്താവ് തമിഴ് സംവിധായകൻ എ.എല്‍ വിജയിയായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നുവെങ്കിലും ആ ബന്ധം വൈകാതെ വേർപിരിഞ്ഞിരുന്നു. പിന്നീട് ഒരു പഞ്ചാബി ഗായകനുമായുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും അതില്‍ നിന്ന് താരം പിന്മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് ശേഷമാണ് ജഗതുമായി ഒന്നിച്ചത്. ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയൊക്കെ സോഷ്യല്‍ മീഡിയയില്‍ വമ്പൻ വൈറലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അമല ഇപ്പോള്‍. ഇതിനിടയിലും ജഗത്തിന് ഒപ്പമുള്ള നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. 2024 അമലയ്ക്ക് ഒട്ടനവധി സന്തോഷങ്ങളാണ് സമ്മാനിക്കുന്നത്.
നല്ലൊരു കുടുംബജീവിതം അമല ആസ്വദിച്ച് തുടങ്ങിയതുപോലും ഈ വർഷമാണ്. അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്ബേ താൻ ഗർഭിണിയായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമല പോള്‍.
ആളുടെ (കുഞ്ഞിന്റെ) എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നു. ഇതിപ്പോള്‍ എന്താണ് ചെയ്യുക, എന്ത് ചെയ്യണമെന്നറിയില്ല. ഞങ്ങള്‍ അന്ന് വിവാഹിതരല്ല. ഒരുപാട് തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് എടുക്കേണ്ടി വന്നു. പക്ഷെ അത് സംഭവിക്കേണ്ടതായിരുന്നു. കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മള്‍ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോള്‍ അവർ വരും.
ഇലൈയുടേത് അങ്ങനെയൊരു എൻട്രിയായിരുന്നു. ഞാൻ ഏറ്റവും കൂടുതല്‍ ഒരു മാറ്റം ആഗ്രഹിച്ച സമയത്താണ് ഇലൈ വരുന്നത്. ഇതിനേക്കാള്‍ മനോഹരമായ മാറ്റം വേറെ എന്താണ്. എല്ലാ ദിവസവും എക്സൈറ്റിംഗ് ആയിരുന്നു. ആള്‍ വന്നു. ഇപ്പോള്‍ കുഞ്ഞായി തന്റെ ജീവിതമെന്നും അമല പോള്‍ വ്യക്തമാക്കി. അമ്മയായ ശേഷവും കരിയറിലെ തിരക്കുകളിലേക്ക് വന്നതിനെക്കുറിച്ചും അമല പോള്‍ സംസാരിച്ചു. എപ്പോഴും പോസിറ്റീവ് ആണെന്ന് പറയാൻ പറ്റില്ല.
കഴിഞ്ഞ ദിവസം കോളേജ് ഇവന്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എനിക്ക് വിഷമമായി. ആദ്യമായാണ് കുഞ്ഞിനടുത്ത് നിന്ന് അത്രയും സമയം മാറി നിന്നത്. ഭാഗ്യത്തിന് ജഗത്ത് ഉണ്ടായിരുന്നു. അത് കുഴപ്പമില്ലെന്ന് ജഗത്ത് പറഞ്ഞു. നമ്മുടെ ലൈഫ് സ്റ്റെെലുമായി കുഞ്ഞും യൂസ്ഡ് ആകണമല്ലോ. ഇതാണ് റിയാലിറ്റി. സിനിമ പ്രധാനമാണ്. പ്രൊമോഷൻ ചെയ്യേണ്ടത് എന്റെ ഡ്യൂട്ടിയാണ്. ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിലും ചെയ്യാതിരുന്നാല്‍ കുറ്റബോധം തോന്നിയേനെ.
ഉറങ്ങാൻ പറ്റില്ല. എങ്ങനെയെങ്കിലും എന്നെ പുഷ് ചെയ്യും. ഒരു സിനിമയുണ്ടാകാൻ ഒത്തിരി പേരുടെ അധ്വാനമുണ്ട്. ആ സിനിമയില്‍ വർക്ക് ചെയ്ത എല്ലാവരുടെയും വലിയ പ്രതീക്ഷയാണ് ആ സിനിമ. അതിലേക്ക് തന്റെ ബെസ്റ്റ് എനർജി കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് അമല പോള്‍ വ്യക്തമാക്കി. ലെവല്‍ ക്രോസ് ആണ് അമല പോളിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് നടിയിപ്പോള്‍. ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തില്‍ അമല പോളിനൊപ്പം പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ജൂലൈ 26 ന് സിനിമ റിലീസ് ചെയ്യും.