
സ്വന്തം ലേഖകൻ
ഡൽഹി: ബോളിവുഡ് താരദമ്പതികളെ തേടി സന്തോഷവാർത്തയെത്തി. രൺബീർ കപൂറും ആലിയാ ഭട്ടും അച്ഛനമ്മമാരാകാൻ ഒരുങ്ങുന്നു. ഇരുവരും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ഗർഭിണിയാണെന്ന വാർത്ത ആലിയാ ഭട്ട് തന്നെയാ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
‘ഞങ്ങളുടെ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനൊപ്പം കുറിച്ചത്. ഒപ്പം സ്‌കാൻ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. റൺബീർ കപൂറും തൊട്ടടുത്തിരിക്കുന്നത് ചിത്രത്തിൽ കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് താരദമ്പതികൾ വിവാഹിതരായത്. കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ഇവരുടെ വിവാഹം. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്.







