Spread the love

ആലപ്പുഴ: ആലപ്പുഴ കടല്‍ത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞ നിലയില്‍.

video
play-sharp-fill

ഇന്നലെ വൈകിട്ടോടെയാണ് തിമിംഗലം തീരത്ത് അടിഞ്ഞത്. സംഭവത്തെക്കുറിച്ച്‌ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചു.

ഇതൊരു അസാധാരണ സംഭവമാണെന്നും കേരള തീരത്തുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് കണ്ടെയ്നർ അടിഞ്ഞ പശ്ചാത്തലത്തില്‍ അതില്‍ നിന്നുള്ള രാസവസ്തുക്കള്‍ മൂലമാണോ തിമിംഗലം ചത്തതെന്ന് അന്വേഷിക്കുമെന്നും കളക്ടർ പറഞ്ഞു. പ്രദേശവാസികളാണ് തിമിംഗലത്തെ ആദ്യം കണ്ടത് തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം നടക്കും. തിമിംഗലത്തിന്റെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കും. മരണകാരണം കപ്പലപകടവുമായി ബന്ധപ്പെട്ടതാണ് എന്ന് സംശയമുണ്ട്.