Spread the love

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുഹമ്മ സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്.

video
play-sharp-fill

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ കടുത്ത ആഘാതത്തിൽ മുഹമ്മദ് ഷാഫി ബൈപ്പാസ് മേൽപ്പാലത്തിൽ നിന്നും താഴേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം മുൻപ് മുഹമ്മദ് ഷാഫിയുടെ സഹോദരൻ സമീറും ബംഗളൂരുവിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.