
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നായി കെഎസ്‌ആർടിസി, കെഎസ്‌ഇബി, വാട്ടർ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതകളെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തിറക്കിയ ധവളപത്രം. ഈ സ്ഥാപനങ്ങളെ നിലനിർത്താൻ സർക്കാർ ബജറ്റിൽ നിന്ന് വൻതുക സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടിവരുന്നുണ്ടെന്നും, പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയിലെത്തിയെന്നും ധവളപത്രത്തിൽ പറയുന്നു. കൊച്ചി മെട്രോയ്ക്ക് പ്രതിമാസം 35 കോടി രൂപയുടെ നഷ്ടമുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനത്തിന് തുല്യമാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്ക് പരിമിതമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും വിലയിരുത്തുന്നു. 2026 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം ജീവനക്കാരുടെ ഡി.എ കുടിശ്ശികയായി 21,670 കോടി രൂപയും പെൻഷൻകാരുടെ ഡി.ആർ കുടിശ്ശികയായി 14,387 കോടി രൂപയും നിലനിൽക്കുന്നുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ സംസ്ഥാനത്തിന് 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതയുണ്ടെന്നും ധവളപത്രം പറയുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത സർക്കാരിന് തന്നെ ഏറ്റെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. കെഎസ്‌ആർടിസി, കെഎസ്‌ഇബി എന്നിവിടങ്ങളിൽ നേരിട്ടുള്ള ഉപഭോക്തൃ സബ്‌സിഡി നടപ്പാക്കുക, കിഫ്ബി വായ്പകൾ നിയന്ത്രിക്കുക, ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കുക, വിരമിക്കൽ പ്രായം ഉയർത്തുക, 10 വർഷത്തിലൊരിക്കൽ മാത്രം ശമ്പള പരിഷ്കരണം നടത്തുക തുടങ്ങിയ നിർദേശങ്ങളും ധവളപത്രത്തിൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group







