play-sharp-fill
വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കോവിഡ് പരിശോധന കര്‍ശനമാക്കും; രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ ജനിതക ശ്രേണി പരിശോധനയ്‌ക്ക്; കോവിഡ് നിരീക്ഷണം ശക്തമാക്കാൻ നിർദേശം

വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കോവിഡ് പരിശോധന കര്‍ശനമാക്കും; രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ ജനിതക ശ്രേണി പരിശോധനയ്‌ക്ക്; കോവിഡ് നിരീക്ഷണം ശക്തമാക്കാൻ നിർദേശം

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ചൈനയിലും അമേരിക്കയിലുമടക്കം കണ്ടെത്തിയ കോവിഡ് ഒമിക്രോണ്‍ പുതിയ വകഭേദം രാജ്യത്തും സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ആരംഭിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം.

കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ നി‌ര്‍ദ്ദേശത്തില്‍ ഒരു വിമാനത്തിലെ രണ്ട് ശതമാനം യാത്രക്കാര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം എന്നുണ്ട്. ഇത് ഏതെല്ലാം യാത്രക്കാ‌‌ര്‍ വേണമെന്ന് അതാത് വിമാന കമ്പനിയാണ് തീരുമാനിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരുടെ സാമ്പിള്‍ ശേഖരിച്ച ശേഷം മാത്രമേ വിമാനത്താവളം വിടാന്‍ അനുവദിക്കാവൂ. വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സലിന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നല്‍കിയ കത്തിലാണ് ഇക്കാര്യമുള‌ളത്.

രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് നിര്‍ബന്ധമായും അയക്കണം. കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്നും ആരും ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികള്‍ വേണ്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും വാക്‌സിനെടുക്കാത്തവരും ആരോഗ്യ പ്രശ്‌നമുള‌ളവരും അതിന് തയ്യാറാകാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കോവിഡ് ശക്തമായ ചൈനയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെയോ രോഗം ബാധിച്ച്‌ മരിച്ചവരുടെയോ കൃത്യമായ കണക്ക് ലോകാരോഗ്യ സംഘടനയ്‌ക്ക് പോലും ലഭ്യമായിട്ടില്ല.

അതേസമയം ചൈനയ്‌ക്ക് ആവശ്യമായ പനിയടക്കമുള‌ള രോഗങ്ങള്‍ക്കുള‌ള മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.