play-sharp-fill
പാമ്പ് ഫ്ലയിങ് ടു ദുബായ് ഫ്രം കോഴിക്കോട്..? പാമ്പിനെ പേടിച്ച് വിമാനം പിടിച്ചിട്ടത് 20 മണിക്കൂർ; യാത്ര റദ്ദാക്കിയവർക്ക് പണം മടക്കി നൽകി എയർ ഇന്ത്യ

പാമ്പ് ഫ്ലയിങ് ടു ദുബായ് ഫ്രം കോഴിക്കോട്..? പാമ്പിനെ പേടിച്ച് വിമാനം പിടിച്ചിട്ടത് 20 മണിക്കൂർ; യാത്ര റദ്ദാക്കിയവർക്ക് പണം മടക്കി നൽകി എയർ ഇന്ത്യ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ പാമ്പിനെ കണ്ടെന്ന് സംശയം. ഇതേ തുടർന്ന് വിമാനം ദുബായ് വിമാനത്താവളത്തിൽ പിടിച്ചിട്ടു.

കോഴിക്കോട്ടു നിന്നു ദുബായിലെത്തിയ വിമാനത്തിൽ ഒരു ജീവിയെ കണ്ടതായും പാമ്പാണെന്നു സംശയിക്കുന്നതായുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അനൗദ്യോഗികമായി വിശദീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പുലർച്ചെ 2.30നു പുറപ്പെടേണ്ട വിമാനം 20 മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റു സർവീസുകളും വളരെയേറെ വൈകി.

വിമാനം പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. യാത്ര റദ്ദാക്കിയവർക്ക് പണം മടക്കി നൽകി പ്രശ്നം പരിഹരിക്കാൻ എയർ ഇന്ത്യ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായി.