
മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. ബസ് സ്റ്റാൻഡില്‍ യാത്രയ്ക്കിടെ നടന്ന ക്രൂര ആക്രമണത്തില്‍ കോയമ്പത്തൂരില്‍ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന 62കാരനാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിലായി.
സത്താരയിലേക്കുള്ള യാത്രയ്ക്കിടെയാണ് കൃഷ്ണപ്രസാദ് സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ എത്തിയത്. പുലർച്ചെ രണ്ടരയോടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ മോഷണസംഘം കൃഷ്ണപ്രസാദിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ ക്രൂരമായി മർദിച്ചതായി പൊലീസ് വ്യക്തമാക്കി. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവസ്ഥലത്ത് വെച്ചുതന്നെ കൃഷ്ണപ്രസാദ് മരിച്ചു.
രാത്രി സമയങ്ങളില്‍ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് പ്രതികള്‍ പതിവായി കറങ്ങിനടന്നിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മണിക്കൂറുകള്‍ക്കകം പ്രതികളെ തിരിച്ചറിഞ്ഞു.
21 വയസുകാരായ കുനാല്‍ കാംബ്ലെയും അമൻ സുധാകറും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. പ്രതികള്‍ക്ക് മുൻപ് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങള്‍ക്ക് മുൻപ് സത്താരയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൃഷ്ണപ്രസാദ്, പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നടപടികള്‍ക്കായാണ് വീണ്ടും സത്താരയിലേക്ക് യാത്ര തിരിച്ചത്







