Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പറവൂർ: ആദ്യ സിനിമയുടെ റിലീസിന് കാത്തുനിൽക്കാതെ സംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. ഇന്നലെ പുലർച്ചെ എറണാകുളം മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണു മരണം എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയുടെ ചർച്ചയ്ക്കായി കോഴിക്കോട്ടെത്തിയപ്പോൾ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. തിരികെ കാറോടിച്ച് വരുന്നവഴി അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കുന്ദംകുളത്തുള്ള ഭാര്യവീട്ടിൽ കയറി സമീപത്തെ ഡോക്ടറെ കണ്ടശേഷം ഭാര്യയുമൊത്ത് നോർത്ത് പറവൂരിലെ വീട്ടിലെത്തി. രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരിച്ചു.

20 വർഷമായി സിനിമാരംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യുട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ അടക്കം 45ലധികം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചു. നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി-സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്.