പൊലീസുകാരനെ തല്ലിയ മകളുടെ അച്ഛനായ എ.ഡി.ജി.പിയ്ക്ക് വീണ്ടും പണി കിട്ടി: ട്രാൻസ്പോർട്ട് കമ്മിഷണറായ എ.ഡി.ജി.പി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മന്ത്രി ഇടപെട്ട് വെട്ടി: ആരെയും കൂസാത്ത ട്രാൻസ്പോർട്ട് കമ്മിഷണറെ പൂട്ടി മന്ത്രി

പൊലീസുകാരനെ തല്ലിയ മകളുടെ അച്ഛനായ എ.ഡി.ജി.പിയ്ക്ക് വീണ്ടും പണി കിട്ടി: ട്രാൻസ്പോർട്ട് കമ്മിഷണറായ എ.ഡി.ജി.പി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മന്ത്രി ഇടപെട്ട് വെട്ടി: ആരെയും കൂസാത്ത ട്രാൻസ്പോർട്ട് കമ്മിഷണറെ പൂട്ടി മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ തല്ലി ആശുപത്രിയിലാക്കിയ മകളുടെ പേരിൽ പുലിവാൽ പിടിച്ച എ.ഡി.ജി.പി വീണ്ടും വെട്ടിലായി. തോന്നും പടി ഉത്തരവ് പുറത്തിറക്കി എം.വി.ഐമാരെയും എ.എം.വി.ഐമാരെയും തലങ്ങും വിലങ്ങും സ്ഥലം മാറ്റിയ ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവാണ് മന്ത്രി ഇടപെട്ട് വെട്ടിയത്. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് 49 മോട്ടോര്‍ വെഹിക്കിൾള്‍ ഇന്‍സ്പെക്ടര്‍മാരെയാണ്   ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സുദേഷ്കുമാർ  സ്ഥലം മാറ്റിയത്.
നേരത്ത സായുധ സേനാ മേധാവിയായിരിക്കെ ഔദ്യോഗിക ഡ്രൈവറെ തന്റെ മകള്‍ മര്‍ദ്ദിച്ചതിന് ന്യായീകരിച്ച സുദേഷ് കുമാറിനെ ആഭ്യന്തര വകുപ്പ് തത്‌സ്ഥാനത്തു നിന്നും നീക്കിയിരുന്നു. അതിന്റെ വിവാദം കെട്ടടങ്ങുന്നതിനിടെയാണ് പുതിയ വിവാദം.
ഈ ഉത്തരമാണ് മന്ത്രി ഇടപെട്ട് റദ്ദാക്കി. വെള്ളിയാഴ്ച വൈകിട്ട് 49 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവാണ് എ.ഡി.ജി.പി സുദേഷ്‌കുമാര്‍ പുറപ്പെടുവിച്ചത്. അതും ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കാതെ സ്പാര്‍ക്ക് വഴി മാത്രം സ്ഥലം മാറ്റം നടത്തണമെന്ന നിര്‍ദേശം അവഗണിച്ചു കൊണ്ട്. ഇതിനെതിരെ 32 വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തങ്ങളുടെ സംഘടനയായ കേരള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേര്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിക്കു നേരിട്ട് പരാതി നല്‍കി.

ഇതോടെ ഗതാഗത മന്ത്രി ഇടപെട്ടു. തുടർന്ന് സുദേഷ് കുമാറിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഗതാഗത സെക്രട്ടറിയെ കൊണ്ടാണ് മന്ത്രി താത്കാലികമായി സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയതായി ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനുവല്‍ അയി വെഹിക്കിള്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കരുതെന്നു ഗതാഗത മന്ത്രി സുദേഷ് കുമാറിനെ നിയമസഭയില്‍ വിളിച്ചു വരുത്തി കഴിഞ്ഞ മാസം കര്‍ശന താക്കീതു നല്‍കിയിരുന്നു. കഴിഞ്ഞ മാസം ഇതേ രീതിയില്‍ സുദേഷ് കുമാര്‍ വകുപ്പിലെ എ.എം.വി.ഐമാരുടെ സ്ഥലം മാറ്റ ഉത്തരവിറക്കിയതും ഏറെ വിവാദമായിരുന്നു. ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം വഴിയല്ലാതെ നേരിട്ടായിരുന്നു സ്ഥലം മാറ്റം. ഇതിനു മറ്റു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നു വ്യാപകമായ പരാതിയുണ്ടായിരുന്നു. ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു ഗതാഗത മന്ത്രിക്കു സുദേഷ് കുമാര്‍ നല്‍കിയ മറുപടി. വകുപ്പില്‍ നേരിട്ടന്വേഷിച്ച മന്ത്രിക്കു കാണാന്‍ കഴിഞ്ഞത് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ഗതാഗത വകുപ്പില്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മന്ത്രി സുദേഷ് കുമാറിനെ വിളിച്ചു വരുത്തി ഇനി ഇത്തരം അപാകതകള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശം മാനിക്കാതെയായിരുന്നു കഴിഞ്ഞ ദിവസം എം വി മാരുടെ സ്ഥലംമാറ്റ ഉത്തരവിറക്കിയത് . ഇതോടെയാണ് മന്ത്രി വിഷയത്തില്‍ നേരിട്ടിടപെട്ടത്. ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയത്.

മാനദണ്ഡങ്ങള്‍ ഒട്ടും പാലിച്ചല്ലായിരുന്നു ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ ഉത്തരവെന്നാണ് ആരോപണം,​ ഹൃദയ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കൊല്ലം എം.വി ആര്‍ ശരത് ചന്ദ്രനെ സ്ഥലംമാറ്റിയത് ദേവികുളത്തേക്കായിരുന്നു. തന്റെ ഭാര്യയും മാതാവും ചികിത്സയിലായതിനാല്‍ തത്കാലം ദൂരത്തേക്ക് സ്ഥലം മാറ്റരുതെന്നു ശരത് ചന്ദ്രന്‍ നേരത്തെ രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു. നാല് വര്‍ഷമായി വയനാട്ടില്‍ ജോലിനോക്കുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തന്റെ ജന്മനാടായ പത്തനംതിട്ടയില്‍ ഒഴിവുണ്ടായിട്ടും അവിടെ പോസ്റ്റിങ്ങ് നല്‍കിയില്ല. എറണാകുളം സ്വദേശിയായ ഒരു എംവിക്കു അവിടെ നിയമനം ഇതുവരെ നല്‍കിയിട്ടില്ല. മറിച്ചു അദ്ദേഹത്തെ തിരുവനന്തപുരത്തേക്കായിരുന്നു. സ്ഥലംമാറ്റിയത്.