
ചെന്നൈ: വിവാഹമോചന ഹർജിയില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിഗവും വിവാഹമോചന ഹർജിയില്‍ ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകണം.
ചെങ്കല്‍പ്പെട്ട് കോടതിയാണ് നിർദ്ദേശം നല്‍കിയത് . ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സംഗീത വിവാഹമോചന ഹർജി നല്‍കിയത്.
വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനല്‍കിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 7ന് മറ്റൊരു ഹർജിയും സംഗീത നല്‍കിയിരുന്നു. ഹർജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു പുതിയ ഹർജിയിലെ ആവശ്യം. കോടികള്‍ സമ്ബാദ്യം ഉള്ള വിജയ് തനിക്കും മക്കള്‍ക്കും ന്യായമായി അർഹിക്കുന്നത് നല്‍കണം എന്നും സംഗീത ഹർജിയില്‍ ആവശ്യപ്പെടുന്നു.









