Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.

video
play-sharp-fill

ജോണ്‍ വ്യക്തമാക്കി. 2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകള്‍ക്കും ഈ സേവനം ലഭ്യമാകും. പ്രത്യേകിച്ച്‌ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന അധിക ബാധ്യത പരിഹരിക്കാൻ സർക്കാർ പ്രത്യേക ധനസഹായം നല്‍കും. നഷ്ടത്തില്‍ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊക്കെ തരം സർവീസുകളിലാണ് സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ ചർച്ചകള്‍ നടന്നു വരികയാണ്. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.