play-sharp-fill
തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. എടക്കാട് സ്വദേശി ബിന്ദു, മകൾ അജീഷ്മ, ബിന്ദുവിന്‍റെ അമ്മ മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ചന്ദ്രികയെയും മകൻ വിജീഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.