Spread the love

കണ്ണൂർ: തളിപ്പറമ്പിൽ രാസലഹരി വസ്തുവായ എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. പട്ടുവം സ്വദേശിയായ മുജീബ് റഹ്മാൻ (33), കർണാടകയിലെ കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈവശം നിന്ന് 2.1 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ലഹരിമരുന്ന് എത്തിച്ച ഉറവിടവും വിതരണ ശൃംഖലയുമായുള്ള ബന്ധവും പരിശോധിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group