Spread the love

തിരുവനന്തപുരം: .ഇഡി ഉദ്യോഗസ്ഥരെയും കേന്ദ്രസേനയെയും ആക്രമിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എ.എ റഹീം എം.പിയും അതീവ ഗുരുതരമായ നിയമക്കുരുക്കിലേക്ക്. അക്രമികള്‍ തകർത്ത വാടകക്കാറിന്റെ ഡ്രൈവറും കേസിലെ ഒന്നാം സാക്ഷിയാകാൻ സാധ്യതയുള്ളതുമായ ശ്യാമിനെ നേരിട്ട് വിളിച്ച്‌ സ്വാധീനിക്കാൻ ശ്രമിച്ച എ.എ റഹീമിന്റെ നീക്കങ്ങള്‍ കേന്ദ്ര ഏജൻസികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

video
play-sharp-fill

പാർട്ടി അനുഭാവിയായ ഡ്രൈവർ ശ്യാമിന് കാറിന്റെ കേടുപാടുകള്‍ തീർക്കാൻ പാർട്ടി വകയായി വൻതുക നഷ്ടപരിഹാരം നല്‍കാമെന്ന റഹീമിന്റെ വാഗ്ദാനം കേവലം മാനുഷിക പരിഗണനയല്ല, മറിച്ച്‌ വിചാരണ വേളയില്‍ നിർണ്ണായക സാക്ഷിയെ പ്രലോഭിപ്പിച്ചു ഒപ്പം നിർത്താനുള്ള ‘വിറ്റ്‌നസ് ടാംപറിങ്’ ആണെന്ന് ഇ.ഡി കോടതിയില്‍ ഉന്നയിക്കും.

സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതിഭാഗത്തുള്ള ഉന്നത നേതാക്കള്‍ ശ്രമിക്കുന്നു എന്ന പ്രൊസിക്യൂഷൻ വാദം നിലവില്‍ റിമാൻഡിലുള്ള പ്രതികള്‍ക്ക് ദീർഘകാലം ജാമ്യം നിഷേധിക്കപ്പെടാൻ കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഹീം ശ്യാമിനെ വിളിച്ച ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ (CDR) ശേഖരിക്കാൻ ഇ.ഡി നീക്കം തുടങ്ങിയതോടെ അന്വേഷണം ഉന്നത നേതാക്കളിലേക്ക് നേരിട്ട് നീളുകയാണ്. പോലീസ് പിടിയിലാകുന്നതിന് തൊട്ടുമുൻപ് മുൻ കൗണ്‍സിലർ ഐ.പി. ബിനു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച “പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്റെ ശരി” എന്ന പരസ്യമായ കുറ്റസമ്മത പോസ്റ്റ് ഇ.ഡി ഔദ്യോഗിക തെളിവായി സ്വീകരിച്ചു കഴിഞ്ഞു.