play-sharp-fill
ബൈക്ക് കാറിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു ; ശരീരത്തിലൂടെ അഗ്‌നിരക്ഷാസേനയുടെ വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

ബൈക്ക് കാറിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു ; ശരീരത്തിലൂടെ അഗ്‌നിരക്ഷാസേനയുടെ വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

മട്ടന്നൂര്‍ : അഗ്‌നിരക്ഷാസേനാ വാഹനത്തിനടിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കൊതേരിയില്‍ കാറിലിടിച്ച്‌ റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരനായ യുവാവാണ് എതിരേവന്ന അഗ്‌നിരക്ഷാസേനാ വാഹനത്തിനടിയില്‍ കുടുങ്ങി ദാരുണമായി മരിച്ചത്.

എളമ്ബാറ കുന്നത്തുമൂല ഇടിയില്‍ ഹൗസില്‍ എന്‍.സി. അനുരാഗാണ് (26) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കൊതേരി പള്ളിക്ക് മുന്നിലാണ് അപകടം.

കൊതേരി ടി.വി.എസ്. ഷോറൂമിലെ ജീവനക്കാരനായ അനുരാഗ് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മുന്നിലെ കാറിന്റെ പിറകില്‍ ഇടിച്ചത്. ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മട്ടന്നൂര്‍ അഗ്‌നിരക്ഷാസേനയുടെ ഫയര്‍ എന്‍ജിന്‍ വാഹനത്തിന്റെ ചക്രത്തിനടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയും കൈയും ചക്രത്തിനുള്ളില്‍ കുടുങ്ങി കുറച്ചുദൂരം മുന്നോട്ട് നീങ്ങിയശേഷമാണ് വാഹനം നിന്നത്.

കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.