video
play-sharp-fill

ഭർത്താവിനൊപ്പം സഞ്ചരിക്കവെ ബൈക്ക് അപകടത്തിൽപെട്ട് സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം; ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റിന്റെ സൈഡിൽ ടിപ്പര്‍ ലോറി തട്ടിയാണ് അപകടം; റോഡിലേക്ക് വീണ  ജീനയുടെ  ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്

Spread the love

തിരുവനന്തപുരം: വാഹനാപകടത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. നെടുമങ്ങാട് നെട്ട ബോബെ വില്ലയില്‍ ജീന (40) ആണ് മരിച്ചത്. വാളിക്കോട് നെട്ടയില്‍ വെച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ ടീച്ചറാണ് മരിച്ച ജീന

ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. വാളിക്കോട് നിന്നും വന്ന ടിപ്പര്‍ ലോറി ബുള്ളറ്റിന്റെ സൈഡില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് വിവരം.അപകടത്തെ തുടര്‍ന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ചു തന്നെ ഇവര്‍ മരണപ്പെട്ടു. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.