video
play-sharp-fill

എം.സി റോഡിൽ അടിച്ചിറയിൽ സവാളയുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു: റോഡിൽ നിറയെ ഒരു ലോഡ് സവാള; ഡ്രൈവറും സഹായിയും നിസാര പരിക്കോടെ രക്ഷപെട്ടു

എം.സി റോഡിൽ അടിച്ചിറയിൽ സവാളയുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു: റോഡിൽ നിറയെ ഒരു ലോഡ് സവാള; ഡ്രൈവറും സഹായിയും നിസാര പരിക്കോടെ രക്ഷപെട്ടു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ അടിച്ചിറയിൽ സവാളയുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അടിച്ചിറയിലെ വളവിൽ വച്ചാണ് നിയന്ത്രണം വിട്ട സവാള ലോറി റോഡിൽ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സഹായിക്കും നിസാര പരിക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെയാണ് എം.സി റോഡിൽ അടിച്ചിറ ജംഗ്ഷനിൽ നിയന്ത്രണം വിട്ട നാഷണൽ പെർമിറ്റ് ലോറി മറിഞ്ഞത്. മഹാരാഷ്ട്രയിൽ നിന്നും സവാളയുമായി എത്തിയതായിരുന്നു ലോറി. അടിച്ചിറ വളവിൽ വച്ചു നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ ഒരു വശം കുത്തി മറിയുകയായിരുന്നു. റോഡരികിലെ ട്രാൻസ്‌ഫോമറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലേയ്ക്കു മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്നു പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. അപകടത്തെ തുടർന്നു ഏറെ നേരെ എം.സി റോഡിൽ ഗതാഗതവും തടസപ്പെട്ടു. ലോറിയുടെ ഡ്രൈവറും ക്ലീനറും മഹാരാ്ഷ്ട്ര സ്വദേശികളാണ്. എം.സി റോഡിലൂടെ വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി റോഡിൽ ഇടിച്ചു വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും ലോറിയ്ക്കുള്ളിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

അടിച്ചിറ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ് എന്നും റോഡിലെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിനു കാരണമെന്നും നാട്ടുകാർ ആരോപിച്ചു. അശ്രദ്ധമായുള്ള ഡ്രൈവിംങും അപകടത്തിനു കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.