Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നടൻ ഫഹദ് ഫാസിലിന് പരിക്ക്. വീണ് മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് നടൻ താരത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് വീണ് ഫഹദിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി ഏലൂരിലെ സ്റ്റുഡിയോയിൽ നിർമിച്ച വീടിന്റെ മുകളിൽ നിന്നും വീഴുകയായിരുന്നു.

ചിത്രീകരണത്തിനിടെ മുകളിൽ നിൽക്കുകയായിരുന്ന താരത്തിന് ബാലൻസ് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ്.