play-sharp-fill
ലോകസഭ തിരഞ്ഞെടുപ്പ് :കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ മുന്നണിക്ക് വോട്ടു ചെയ്ത സമ്മതിദായകരെ അനുമോദിച്ച് അഭിനന്ദൻ സമ്മേളനം നടത്തി ;യോഗം ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

ലോകസഭ തിരഞ്ഞെടുപ്പ് :കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ മുന്നണിക്ക് വോട്ടു ചെയ്ത സമ്മതിദായകരെ അനുമോദിച്ച് അഭിനന്ദൻ സമ്മേളനം നടത്തി ;യോഗം ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ മുന്നണിക്ക് വോട്ടു ചെയ്ത സമ്മതിദായകരെ അനുമോദിച്ച യോഗം നാൽക്കവലിയിൽ കൊല്ലാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.

ഈ വരുന്ന തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ വാർഡുകളിലെ വിജയത്തോടൊപ്പം 2025ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പനച്ചിക്കാട് പഞ്ചായത്തും കോട്ടയം മുൻസിപ്പാലിറ്റിയും ഭരിക്കുകമാത്രമാണ് നമ്മുടെ ലക്ഷ്യം എന്നു കൂടി കരുതി വേണം പ്രവർത്തിക്കാൻ എന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ ബിജെപി കോട്ടയം നിയോജക മണ്ഡലം ഇൻചാർജ്ജ് നീറിക്കാട് കുമ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിഎസ് രതീഷ്, ജില്ലാ സെക്രട്ടറി ഡോ. ലിജി വിജയകുമാർ, സംസ്ഥാന സമിതി അംഗം തോമസ് ജോൺ, എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് കെ ആർ പ്രദിപ് കുമാർ, അരുൺ മൂലേടം, കെജി ജയകൃഷ്ണൻ, ജില്ലാകമ്മറ്റി അംഗം വിനു ആർ മോഹൻ, സുരേഷ് ശാന്തി, പനച്ചിക്കാട് പഞ്ചായത്ത് വാർഡ് 20 സ്ഥാനാർത്ഥി അശ്വതി രാജേഷ് എന്നിവർ സംസാരിച്ചു.