
സ്വന്തം ലേഖകൻ
കോതമംഗലം: ഹെൽമറ്റിൽ അണലിയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്തുകുഴി സ്വദേശിയാണ് ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിയാതെ യാത്ര ചെയ്തത്.
കുത്തുകുഴിയിൽ നിന്നും പെരുമ്പാവൂർക്ക് പോകവേ നെല്ലിക്കുഴി കമ്പനിപ്പടി ഗോൾഡൻ ഫർണീച്ചർ കടയുടെ മുന്നിലെത്തിയപ്പോൾ ഹെൽമറ്റിൽ അനക്കം തോന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ നിർത്തി ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള അണലിയെ കണ്ടത്. അതേസമയം, പാമ്പിന്റെ കടി ഏൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് യുവാവ്.



