play-sharp-fill
മുൻ വൈരാ​ഗ്യത്തിന്റെ പേരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ; മൂന്നാർ ടൗണിലെ ടാക്സി ഡ്രൈവറാണ് പ്രതി

മുൻ വൈരാ​ഗ്യത്തിന്റെ പേരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ; മൂന്നാർ ടൗണിലെ ടാക്സി ഡ്രൈവറാണ് പ്രതി

ഇടുക്കി: ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപോയ യുവാവ് അറസ്റ്റിൽ. കെഡിഎച്ച്പി കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി.വിവേകി (32)നെയാണ് ദേവികുളം എസ് എച്ച് ഓ എസ്. ശിവലാലിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഗൂഡാർവിള ഫാക്ടറി ഡിവിഷനിൽ എം. രാജാ (34) ആണ് തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്മസ് ദിനം രാത്രിയിലാണ് സംഭവം.

കൊച്ചിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രാജാ എസ്റ്റേറ്റിലെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനായാണ് ഗൂഡാർവിളയിലെ വീട്ടിലെത്തിയത്. ക്രിസ്മസ് ദിനം രാത്രിയിൽ ബന്ധുവിൻ്റെ വീടിനു മുൻപിൽ നിൽക്കുമ്പോൾ പിന്നിലൂടെയെത്തിയ വിവേക് വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ക്രിസ്മസ് ദിനം പകൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു. മൂന്നാർ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറാണ് പ്രതി വിവേക്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.