ഹൈക്കോ സിറ്റിയുടെ ആകാശത്ത് അപൂർവ മഴവിൽ കാഴ്ച
ചൈന: ആകാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട് ലോകം കൗതുകത്തിലാണ്. ചൈനയിലെ ഹൈക്കോ സിറ്റിയുടെ ആകാശത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ദശലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ കണ്ടത്.
സൺലിറ്റ് റെയിൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 9 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്.
Third Eye News K
0