play-sharp-fill
അജിത്തിനൊപ്പം നീണ്ട ഒരു ബൈക്ക് യാത്ര; നന്ദി അറിയിച്ച് മഞ്ജു

അജിത്തിനൊപ്പം നീണ്ട ഒരു ബൈക്ക് യാത്ര; നന്ദി അറിയിച്ച് മഞ്ജു

വെട്രിമാരന്‍റെ ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വലിമൈക്ക് ശേഷം എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.

സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ അജിത്തിനും സംഘത്തിനുമൊപ്പം ബൈക്ക് യാത്ര നടത്തിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. നാലുചക്ര വാഹനത്തിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കിൽ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിച്ചു.
തന്നെ ഈ യാത്രയിലേക്ക് ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര എന്നിവർക്ക് മഞ്ജു നന്ദി പറഞ്ഞു. യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്‍റെ പോസ്റ്റ്.

കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ ഇവർ സന്ദർശിച്ചു. 16 പേരടങ്ങുന്ന സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group