ഇനി ഞങ്ങൾ ശബരിമലയിലേക്ക് ഇല്ല, എന്നാൽ മലകയറാൻ വരുന്ന സ്ത്രീകളെ സഹായിക്കും ; ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും
സ്വന്തം ലേഖകൻ
കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന സുപ്രീംകോടതിവിധി വന്നതിന്‌ശേഷം ഞങ്ങൾ ഞങ്ങൾ ശബരിമലയിൽ എത്തിയതൊടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങൾ തന്നെ ശബരിമലയിൽ പോകുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ആളുകൾ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു.
ശബരിമലയിലെത്താൻ ചില സ്ത്രീകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ ‘നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ’യെന്ന പേരിൽ ഒരു കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകൾക്ക് പ്രവേശിക്കാനായിട്ടുണ്ട്. കയറാൻ ഇനിയും തയാറായിവരുന്ന യുവതികൾക്ക് സഹായം ചെയ്യുമെന്നും ബിന്ദു വ്യക്തമാക്കി. ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കനകദുർഗ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group