സംസ്ഥാനത്ത് പെട്രോൾ വിലയിൽ വർദ്ധന

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വര്‍ധന. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പെട്രോളിന് 75.561 രൂപയും ഡീസൽ ലിറ്ററിന് 70.607 രൂപയുമാണ് വിലനിലവാരം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. ഇതുകാരണമാണ് ആഭ്യന്തര വിപണിയിലും ഇന്ധനവിലയിൽ വര്‍ധനവ് ഉണ്ടാകുന്നത്.

video
play-sharp-fill

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.56 രൂപയിലും ഡീസൽ ലിറ്ററിന് 70.61 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 74.24 രൂപയിലും ഡീസൽ 69.27 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോൾ ലിറ്ററിന് 74.57 രൂപയും ഡീസൽ ലിറ്ററിന് 69.59 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 72.17 രൂപയും ഡീസലിന് 65.58 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 77.85 രൂപയും ഡീസലിന് 68.77 രൂപയുമാണ് വിലനിലവാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group