Spread the love

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നാമത്തെ കേസിലും കോടതി ശിക്ഷ വിധിച്ചു.

video
play-sharp-fill

കോച്ചായ ശ്രീവരാഹം സ്വദേശി മനുവിന് 38 വർഷത്തെ കഠിന തടവും 79000 രൂപയുമാണ് ശിക്ഷ. നാലാമത്തെ കേസിൽ മനു കുറ്റക്കാരൻ എന്നും കോടതി കണ്ടെത്തി.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 2018ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. നിലവിൽ ആറ് കേസുകളാണ് പ്രതിയായ ക്രിക്കറ്റ് കോച്ച് മനുവിനെതിരെ ഉള്ളത്. ഒന്ന്, രണ്ട് കേസുകളിൽ കഴിഞ്ഞദിവസം കോടതി ശിക്ഷ വിധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം കേസിൽ 16 വർഷവും രണ്ടാം കേസിൽ 35 വർഷവും ആണ് കഠിനതടവ് വിധിച്ചത്. മൂന്നാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത് 38 വർഷം കഠിന തടവും 79000 രൂപ പിഴയുമാണ് ശിക്ഷ. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ഈ കേസിൽ തിങ്കളാഴ്ച ശിക്ഷാവിധി പറയൂ.

ഇനി രണ്ടു കേസുകളിൽ കൂടി വിധി വരാനുണ്ട്.പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഭിഭാഷകരായ സുരഭി, രവികൃഷ്ണൻ തമ്പി എച്ച് എന്നിവർ ഹാജരായി .

കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർമാരായ ഷെഫിൻ. എസ് , നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത് .