
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിർണായക പരിഷ്‌കാരം.
ഇനി മുതല്‍ സംസ്ഥാനത്ത് ‘സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകള്‍’ ഉണ്ടാകില്ല.
എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പെടെയുള്ള ഏഴ് പ്രമുഖ കോളേജുകളുടെ പ്രത്യേക പദവിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്.
ഏഴാം യുജിസി റഗുലേഷന്‍ പ്രകാരം സ്‌പെഷല്‍ ഗ്രേഡ് കോളേജുകള്‍ എന്നൊരു വിഭാഗം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ 1994-ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പഴയ തീരുമാനം റദ്ദാക്കപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദവി മാറ്റത്തിന് പിന്നാലെ ഈ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
നിലവില്‍ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മുതിർന്ന പ്രിൻസിപ്പല്‍മാർക്കായിരുന്നു സ്പെഷ്യല്‍ ഗ്രേഡ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. ഇനി മുതല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ സ്ഥാനക്കയറ്റത്തിനുള്ള ഫീഡർ തസ്തികയായി പ്രിൻസിപ്പല്‍ തസ്തിക മാറും.







