
കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയെ തകർത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തില്‍ ഇതുവരെ ജീവൻ നഷ്‌ടമായത് 235 പേർക്ക്.
4300 പേർക്ക് പരിക്കേറ്റതായും ചിലരുടേത് ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കാർലോസ് അല്‍വറാഡോ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ വെനസ്വേല നേരിട്ട ഏറ്റവും വലിയ ഭൂകമ്പമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തേത്.
രാജ്യ തലസ്ഥാനമായ കാരക്കാസിലും തൊട്ടടുത്തുള്ള തുറമുഖ നഗരമായ ലാ ഗ്വേയ്‌റയിലും പലരെയും കാണാനില്ല. ഇവർ തകർന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയിലുണ്ടാകുമോ എന്നതാണ് സംശയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴും അവശിഷ്‌ടങ്ങള്‍ നീക്കി ജനങ്ങളെ രക്ഷിക്കുന്നത് തുടരുകയാണ്.
രാജ്യത്ത് രക്ഷാപ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താൻ സുരക്ഷാസേനയെ അമേരിക്ക വിന്യസിച്ചു.
എന്നാല്‍ ഇവർ വെനസ്വേലയില്‍ എത്തിച്ചേർന്നിട്ടില്ല. എപ്പോള്‍ എത്തുമെന്നും വ്യക്തതയില്ല. ഭൂകമ്പ രക്ഷാപ്രവർത്തനങ്ങള്‍ക്ക് വിദേശ സഹായങ്ങള്‍ പ്രവഹിക്കുകയാണ്.
കുട്ടികളടക്കം രാജ്യത്ത് കടുത്ത ദുരിതത്തിലായി. പലർക്കും പോകാനിടമില്ലാതെ തെരുവിലായി. രാഷ്‌ട്രീയ, സാമ്പത്തിക തകർച്ചയില്‍ രാജ്യം പൊറുതിമുട്ടുമ്പോഴാണ് പ്രകൃതിദുരന്തമുണ്ടായത്.







